Результаты (
русский) 1:
[копия]Скопировано!
#GreenPalliative നെ സംബന്ധിച്ചിടത്തോളംവീല്‍ചെയര്‍ചെയര്‍ ഫ്രണ്ട്‌ലി സ്റ്റേറ്റ് എന്നത് ഒരു സ്വപ്‌നം മാത്രമല്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളരെ ഭംഗിയായി നടപ്പാക്കിയിട്ടുള്ള ഒരു യാതാര്‍ത്ഥ്യമാണത്.ഇവിടെയുള്ള ചിത്രങ്ങള്‍ നിങ്ങളോടത് സംസാരിക്കും. ഈ ചിത്രങ്ങള്‍ U.A.E ലെ ദുബായില്‍ നിന്ന് പകര്‍ത്തിയതാണ്. ഭൂവിസ്തീര്‍ണ്ണത്തില്‍ മലപ്പുറം ജില്ലയോളം വിസ്തൃതിയുള്ള, സമ്പന്നവും വികസിതവുമായ ദുബായ് എന്ന സ്റ്റേറ്റിനെ, ജനപ്പെരുപ്പം കൊണ്ട് ബുദ്ധിമുട്ടുന്ന നമ്മുടെ കേരളവുമായി താരതമ്യം ചെയ്യുകയല്ല. മറിച്ച് രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തില്‍ തല്‍പരരായ അവിടത്തെ ഭരണാധികാരികള്‍, നമുക്കും നമ്മുടെ ജനനായകര്‍ക്കും മാതൃകായാവേണ്ടതുണ്ട് എന്ന് പറയുകയാണ്.നമ്മളെല്ലാം ഒന്ന് മനസ്സുവെച്ചാല്‍ തീര്‍ക്കാവുന്നതേയുള്ളൂ, വേദനയുടെയും ഒറ്റപ്പെടലിന്റെയും തുരുത്തുകളില്‍ ഏകാന്തരായി കഴിയുന്ന നമ്മുടെ സഹജീവികളുടെ വേദനകള്‍.ബസും ടാക്‌സിയും മെട്രോയും മുതല്‍ പൊതു ഇടങ്ങളിലെ ടോയ്‌ലറ്റ് സംവിധാനങ്ങളില്‍ വളരെ വീല്‍ചെയര്‍ ഫ്രണ്ടലിയായ അവര്‍ സംരക്ഷിച്ചു പോരുന്നയൊരു സംസ്‌കാരം വൈകാതെ നമ്മുടെ നാട്ടിലും സഫലമാവട്ടെയെന്നാശിക്കയാണ്.തുടക്കമെന്ന നിലയില്‍ KSRTC നടത്തുന്ന ലോഫ്‌ളോര്‍ ബസു സര്‍വീസുകളില്‍ ഓരോ ഡിപ്പോയിലെങ്കിലും ഒരു വീല്‍ചെയര്‍ ഫ്രണ്ടലി ബേ നിര്‍മ്മിക്കാം.ആശുപത്രികളില്‍ നിലവിലുള്ള സ്‌ട്രെച്ചര്‍ ബേകളെക്കൂടാതെ, അവിടത്തെ ഡ്രസിംഗ്, ട്രീട്‌മെന്റ് ടേബിളുകള്‍, ടോയ്‌ലറ്റ് എന്നിവയും വീല്‍ചെയര്‍ ഫ്രണ്ടലി ആവട്ടെ.നമ്മുടെ കലാലയങ്ങളിലും വായനശാലകളിലും പാര്‍ക്കുകളിലും ഷോപിംഗ് മാളുകളിലും ആരാധനാലയങ്ങളിലും വീല്‍ചെയര്‍ ഫ്രണ്ടലി ബേകള്‍ ഉണ്ടാവട്ടെ. മാറ്റം സാധ്യമാണ്. അതിന്നുവേണ്ടി നമുക്ക് ഒന്നിച്ചണിചേരാം.
переводится, пожалуйста, подождите..